മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

മഞ്ചേരി: ബൈക്കിലെത്തി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി.

കിഴിശേരി മുണ്ടംപറമ്പ് കണ്ണാടിപ്പറമ്പ് നവാസ് ഷെരിഫ്(19),പതിനേഴുകാരനുമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച തൃപ്പനച്ചി ആശുപത്രിപ്പടിയിലാണ് സംഭവം നടന്നത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അങ്കണവാടി ജീവനക്കാരിയായ അംബിക(42)യെ ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞ് നിര്‍ത്തി മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പിടിവലിയെ തുടര്‍ന്ന് യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Share news
error: Content is protected !!
Scroll to Top