കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബിജെപിക്കാര്‍ വോട്ട് തേടുന്നതെന്ന് പ്രധാനമന്ത്രി

വാരണസി : കേരളത്തില്‍ വോട്ട് തേടുന്ന ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണസിയില്‍ പത്രിക സമര്‍പ്പണത്തിന് മുമ്പായി നടത്തിയ പൊതുപരിപാടിയിലാണ് പ്രധാനമന്ത്രിയുടെ കേരളത്തിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം.

ബംഗാളിലും കേരളത്തിലും ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നിറങ്ങുമ്പോള്‍ ഞങ്ങള്‍ തിരിച്ചുവന്നില്ലെങ്ങില്‍ അടുത്തദിവസം തങ്ങളുടെ അനിയനെ ഒന്നയച്ചേക്കണമെന്ന് അമ്മമാരോട് പറയറുണ്ടെന്നും ആ അവസ്ഥ വാരണസിയിലെ പ്രവര്‍ത്തകര്‍ക്കില്ലെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞാല്‍ അറസ്റ്റാണെന്ന് മോദി പ്രസംഗിച്ചതും വിവാദമായിരുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്ന കേരളത്തെ കുറിച്ച് ഇത്തരത്തില്‍ പ്രധാനമന്ത്രി നടത്തിയെ ഏറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top