Section

malabari-logo-mobile

‘പി എം മോദി’ സിനിമ ഇപ്പോള്‍ കളിക്കേണ്ട

HIGHLIGHTS : ദില്ലി: പി എം മോദി സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഇതോടെ വ...

ദില്ലി: പി എം മോദി സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഇതോടെ വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ല. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ പി എം നരേന്ദ്ര മോദി എന്ന സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

sameeksha-malabarinews

ഈ സിനിമയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതയിലാണ് കമ്മീഷന്‍ നടപടിയെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!