കേരളത്തില്‍ രൂക്ഷമായ കടലാക്രമണം: തീരദേശത്ത് ഒരാഴ്ച സൗജന്യറേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിന്റെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് സൗജന്യറേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗതീരുമാനം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
നിലവില്‍ കേരളത്തില്‍ പലയിടത്തും കടലാക്രമണം രൂക്ഷമാണ് വരുംദിവസങ്ങളില്‍ കനത്തമഴയും കാറ്റുമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
തിരുവനന്തപുരം ജില്ലയില്‍ വലയിതുറയില്‍ 19ഓളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്.

തീരത്ത് വിനോദസഞ്ചാരമേഖലകളില്‍ പലയിടത്തും വെള്ളം കയറുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top