Section

malabari-logo-mobile

കോഴിക്കോട് ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ 14കാരന്‍ മുങ്ങി മരിച്ചു

HIGHLIGHTS : A 14-year-old boy drowned while bathing in a Kozhikode temple pool

കോഴിക്കോട്:  കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരന്‍ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയില്‍ ജയപ്രകാശിന്റെ മകന്‍ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബീച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!