തിരൂരില്‍ മുസ്ലിംലീഗ്-എസ്ഡിപിഐ സംഘര്‍ഷം;സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

തിരൂര്‍: തിരൂരില്‍ മുസ്ലിംലീഗ് -എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശികളായ ചൊക്കന്റെ പുരയ്ക്കല്‍ കുഞ്ഞിമോന്‍(43), മുഹമ്മദ് റാഫി(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

വെട്ടറ്റ രണ്ടുപേരും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് വൈകീട്ട് പറവണ്ണയിലാണ് സംഭവം നടന്നത്.

നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ മുസ്ലിം ലീഗിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതെതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top