Section

malabari-logo-mobile

ലോകസഭ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍പിടികൂടിയത് 1.62 കോടി രൂപ

HIGHLIGHTS : മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡങ്ങളില്‍ നിന്നായി വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത് 1.62 കോടി രൂപ...

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡങ്ങളില്‍ നിന്നായി വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത് 1.62 കോടി രൂപ. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ അനധികൃത പണമൊഴുക്ക് തടയുന്നതിനായി രൂപീകരിച്ച സ്റ്റാറ്റിക് സര്‍വെയലന്‍സ്, ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍ എന്നിവ പിടിച്ചെടുത്ത തുകയാണിത്. മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1.18 കോടി രൂപയും പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 43.2 ലക്ഷവുമാണ് സംഘം പിടികൂടിയത്.

മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം 1.10 കോടി രൂപയാണ് ഈ തിരഞ്ഞെടുപ്പ് കാലയളവില്‍ പിടികൂടിയത്. ഫ്‌ളയിങ്ങ് സക്വാഡ് പിടികൂടിയ 8.38 ലക്ഷവുമുള്‍പ്പടെയാണ് 1.18 കോടി രൂപയുടെ അനധികൃത പണം മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നിന്ന് പിടികൂടിയത്. പത്ത് ലക്ഷത്തിന് മുകളിലുള്ള തുക പിടികൂടിയാല്‍ ഇന്‍കം ടാക്‌സ് വകുപ്പിന് കൈമാറേണ്ടതിനാല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ഇത്തരത്തില്‍ പിടികൂടിയ 24 ലക്ഷം രൂപയാണ് ഇന്‍കം ടാക്‌സ് വകുപ്പിന് കൈമാറിയത്. തുടര്‍ന്ന് ഉടമസ്ഥനുമായി നടത്തിയ ഹിയറിങ്ങില്‍ ഈ തുക കണക്കില്‍പ്പെടാത്തതാണെന്ന് കണ്ടെത്തുകയും ഇന്‍കം ടാക്‌സ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു.
പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് സക്വാഡ് 22.14 ലക്ഷവും ഫ്‌ളയിങ്ങ് സ്‌ക്വാഡ് 8.33 ലക്ഷവുമാണ് പണമായി പിടികൂടിയത്. ഇത് കൂടാതെ 15 ലക്ഷം രൂപ വിലമതിക്കുന്ന 425.080 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഇതുള്‍പ്പടെ 43.2 ലക്ഷം രൂപയാണ് പൊന്നാനിയില്‍ നിന്ന് സംഘം പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഇന്‍കം ടാക്‌സ് ഇനത്തില്‍ 4.69 ലക്ഷവും ജി.എസ്.ടി തുകയായി എഴുപതിനായിരത്തോളം രൂപയും അടക്കുകയാണെങ്കില്‍ തിരിച്ച് നല്‍കാമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനെത്തെത്തുടര്‍ന്ന് 4.69 ലക്ഷം ഇന്‍കം ടാക്‌സായി ഉടമയില്‍ നിന്ന് ഈടാക്കുകയും ജി.എസ്.ടി തുക കൂടി അടക്കുന്ന മുറക്ക് ഈ സ്വര്‍ണ്ണം ഉടമക്ക് തിരിച്ച് നല്‍കുകയും ചെയ്യും.
മലപ്പുറം മണ്ഡലത്തില്‍ രൂപീകരിച്ച സ്റ്റാറ്റിക് സര്‍വയലന്‍സ് സക്വാഡ് തലവന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി ഗീതകിന്റെ നേതൃത്വത്തില്‍ 34.5 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയറാം നായിക്കന്റെ നേതൃത്വത്തില്‍ 26.74 ലക്ഷവും പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം ഫിനാന്‍ഷ്യല്‍ ഓഫീസര്‍, പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ ട്രഷറര്‍ ഓഫീസര്‍ മലപ്പുറം എന്നിവടങ്ങുന്ന ഡിസ്ട്രിക് ലെവല്‍ റിവ്യൂ കമ്മിറ്റിയുടെ നേതൃത്യത്തില്‍ പരിശോധന നടത്തി ഇലക്ഷനുമായി ബന്ധപ്പെട്ടതെല്ലെങ്കില്‍ തിരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!