ഖത്തറില്‍ രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി നല്‍കും

ദോഹ: രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി നല്‍കും. ഖത്തറി പൗരന്‍മാര്‍ക്കാണ് ഇനിമുതല്‍ ജോലിയില്‍ അവധി അനുവദിക്കുക. ഇത് സംബന്ധിച്ച് കരട് നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

മാതാവ്, പിതാവ്, ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് രോഗം വന്നാല്‍ പരിചരിക്കാനാണ് അവധി അനുവദിക്കുക. പ്രത്യേക സാഹചര്യത്തില്‍ മറ്റ് അടുത്ത ബന്ധുക്കളെ പരിചരിക്കാനും അവധി അനുവദിക്കും.

അവധി ലഭിക്കാന്‍ രോഗിയായ വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അവധി അനുവദിക്കുക. ഇതിനുശേമായിരിക്കും എത്രദിവസത്തെ അവധി നല്‍കണം എന്ന കാര്യം തീരുമാനിക്കുക.

രോഗിക്ക് പരസഹായം വേണം എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമായിരിക്കും അവധി അനുവദിക്കുക.

Share news
error: Content is protected !!
Scroll to Top