അഭ്യൂഹങ്ങള്‍ക്ക് വിരാമം;പ്രിയങ്ക മത്സരിക്കില്ല;അജയ് റായ് മോദിക്കെതിരെ മത്സരിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. വരാണസിയില്‍ അജയ് റായിതന്നെയായിരിക്കും മോദിക്കെതിരെ മത്സരിക്കുക.

അഞ്ചു തവണ എംഎല്‍എ ആയ അജയ് ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്.

1996 മുതല്‍ 2007 വരെ തുടര്‍ച്ചയായി ബിജെപി ടിക്കറ്റില്‍ നിയമസഭയില്‍ എത്തിയ വ്യക്തിയാണ് അജയ്. പിന്നീട് 2007 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് അജയ് പാര്‍ട്ടി വിട്ട് എസ് പിയേക്കും പിന്നീട് കോണ്‍ഗ്രസിലേക്കും പോവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top