Section

malabari-logo-mobile

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം;ഫേസ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും യൂട്യൂബ് വീഡിയോകളും ഡിലീറ്റ് ചെയ്തു

HIGHLIGHTS : ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുകയും രണ്ട് യൂട്യൂബ്...

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുകയും രണ്ട് യൂട്യൂബ് വീഡിയോകളും മൂന്ന് വാട്‌സ്ആപ്പ് സര്‍വീസ് യൂസര്‍മാരെയും വിലക്കുകയും ചെയ്തു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും നിശബ്ദ പ്രചരണങ്ങള്‍ക്കിടെ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കിയ സംഭവങ്ങളെ തുടര്‍ന്നുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് അനധികൃത പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് സോഷ്യല്‍ മീഡിയ സമ്മതിച്ചിരുന്നു. ഇതെതുടര്‍ന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരെ ഏപ്രില്‍ ആദ്യത്തില്‍ നടപടിയെടുത്തിരുന്നു.

sameeksha-malabarinews

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍,വെബ്‌സൈറ്റുകള്‍ എന്നിവയെല്ലാം തെന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ നിരീക്ഷണത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലും റേഡിയോ, ടിവി എന്നിവയിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമകി വാങ്ങണം എന്നാണ് നിലവിലെ നിയമം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!