Section

malabari-logo-mobile

കോട്ടക്കലില്‍ വാഹനപരിശോധനക്കിടെ മോഷണം പോയ ബുള്ളറ്റ്‌ പിടികൂടി

HIGHLIGHTS : തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ വാഹനപരിശോധനയ്ക്കിടെ മോഷണംപോയ ബുള്ളറ്റ് വാഹനം പിടികൂടി. കോട്ടക്കൽ തോക്കാംപാറ...

തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ വാഹനപരിശോധനയ്ക്കിടെ മോഷണംപോയ ബുള്ളറ്റ് വാഹനം പിടികൂടി.
കോട്ടക്കൽ തോക്കാംപാറ വെച്ചാണ് വാഹനം പിടികൂടിയത്.
കെ. എൽ. 58 സെഡ് 1200 എന്ന നമ്പർ ബോർഡ് വെച്ച് വന്ന മോട്ടോർസൈക്കിൾ
അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൈകാണിച്ച് നിർത്തുകയും മൊബൈൽ ആപ്പിലെ
വാഹന ഉടമയുടെ നമ്പറിൽ വിളിച്ചു ബന്ധപ്പെടുകയും ചെയ്തപ്പോൾ
അദ്ദേഹത്തിൻറെ വാഹനം തലശ്ശേരിയിൽ തന്നെ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിൻ്റെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വാഹനത്തിൻറെ യഥാർത്ഥ നമ്പർ കെ എൽ 55 എ. ബി.
14 77 ആണ് എന്ന് മനസ്സിലായി.ഈ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ താനൂർ വെള്ളിയാമ്പുറം സ്വദേശിയുടെതാണന്ന് തിരിച്ചറിയുകയും ചെയ്തു. ബിസിനസ് നടത്തുന്ന  കോട്ടക്കൽ അമ്പലവട്ടം വെച്ച് മൂന്നാഴ്ച മുമ്പ്
തൻറെ മോട്ടോർസൈക്കിൾ മോഷണം പോയതാണെന്നും
ഇതുമായി ബന്ധപ്പെട്ടു കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ വാഹനവും ഓടിച്ച വ്യക്തിയെയും കോട്ടക്കൽ പോലീസിന് കൈമാറി. എൻഫോഴ്സ്മെൻറ് ജില്ല ആർ ടി ഒ ടി ജി ഗോകുലിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി ജയപ്രകാശ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി കക്കാട് കോട്ടക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പർ  വാഹന് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്നും, വാഹനപരിശോധന നടക്കുന്നത് മറ്റു വാഹനങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പ്രവണത  കുറ്റവാളികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുമെന്നും  എൻഫോഴ്സ്മെൻറ് കൺട്രോൾറൂം എം. വി.ഐ. പി കെ  മുഹമ്മദ് ഷഫീഖ്. അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!