Section

malabari-logo-mobile

തീരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാൻ ‘തീരസദസ്സ്’ മെയ് ഒമ്പത് മുതൽ

HIGHLIGHTS : 'Teerasadass' to listen to the people of the coastal region from May 9

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസ്സ് ജില്ലയില്‍ മെയ് ഒമ്പത് മുതല്‍ 14 വരെ നടക്കും. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മണ്ഡലങ്ങളായ പൊന്നാനി, തവനൂര്‍, വളളിക്കുന്ന്, താനൂര്‍, തിരൂരങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലാണ് തീരദേശ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.

തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങള്‍ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. തീരദേശ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയില്‍ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദര്‍ശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.

sameeksha-malabarinews

മെയ് ഒമ്പതിന് പൊന്നാനി മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയോടെ ജില്ലയില്‍ തീരസദസ്സുകള്‍ക്ക് തുടക്കമാവും. ഒമ്പന് വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെ പൊന്നാനി എം.ഇ.എസ് കോളജില്‍ വെച്ചാണ് തീരദേശ സദസ്സ് നടക്കുന്നത്. തവനൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി മെയ് 10ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ വെച്ചും വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 10ന് ഉച്ചയ്ക്ക് 3.30 മുതല്‍ ഏഴ് മണി വരെ ആനങ്ങാടി ഡാസല്‍ ഓഡിറ്റോറിയത്തില്‍ വെച്ചും താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 11ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ വെച്ചും തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് മെയ് 11ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ വൈകീട്ട് ഏഴ് വരെ പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസില്‍ വെച്ചും തിരൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 14ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവണ്ണ ജി.വി.എച്ച്.എസ്.എസില്‍ വെച്ചുമാണ് തീരദേശ സദസ്സുകള്‍ നടക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!