Section

malabari-logo-mobile

താനൂര്‍ രായിരമംഗലം സ്‌കൂള്‍ അപകടാവസ്ഥയില്‍

HIGHLIGHTS : താനൂര്‍: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന താനൂര്‍ ഗ്രാമത്തിലെ രായിരമംഗലം ജിഎംഎല്‍പി സ്‌കൂളിന്റെ കെട്ടിടം ജീര്‍ണിച്ച് അപകാടവസ്ഥയില്‍. എട്ടുവര്‍...

TANUR താനൂര്‍: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന താനൂര്‍ ഗ്രാമത്തിലെ രായിരമംഗലം ജിഎംഎല്‍പി സ്‌കൂളിന്റെ കെട്ടിടം ജീര്‍ണിച്ച് അപകാടവസ്ഥയില്‍. എട്ടുവര്‍ഷമായി കാര്യമായ അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടം കടുത്ത അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്്. മത്സ്യത്തൊഴിലാളികളുടെയും ദരിദ്രജനവിഭാഗങ്ങളുടെയും വീട്ടില്‍ നിന്ന് വരുന്ന കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തോടുള്ള സര്‍്ക്കാര്‍ അവഗണന ഗൗരവതരമാണ്

1934 ല്‍ സ്ഥാപിതമായ ഈ സ്‌കൂള്‍ താനൂരിന്റെ സാമൂഹികസാംസ്‌ക്കാരിക വളര്‍ച്ചക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട് താനൂര്‍ പരപ്പനങ്ങാടി റോഡില്‍ചിറക്കലിനടുത്ത് റോഡരുകിലെ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥതി ചെയ്യുന്നത്  എന്നാല്‍ സ്ഥിരം കെട്ടിടം നിര്‍മ്മിക്കാന്‍ കെട്ടിടഉടമ  സ്‌കൂളിന് 15 സെന്റ്  സ്ഥലം വാങ്ങിക്കൊടുത്തിട്ടുണ്ട്.

sameeksha-malabarinews

സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ മതിയായ സ്ഥലം ഇല്ലാഞ്ഞിട്ടും ഇവിടെ സുനാമി പദ്ധതിയില്‍ മൂന്ന്മുറികളുടുകൂടിയ കെട്ടിടവും ടോയിലെറ്റും നിര്‍മിച്ചിട്ടുണ്ട്. ഇവിടെയുളള വെള്ളക്കെട്ട് ഒഴിവാക്കാന് പഞ്ചായത്ത് ഏഴുലക്ഷം രൂപ നല്‍കിയിട്ടുണ്ട്, എന്നാല്‍  മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പലതും അപര്യാപ്തമായതിനാലും ഈ മാറ്റിസ്ഥാപിക്കല്‍ നടന്നില്ല

സ്‌കൂളില്‍ വൈദ്യതി ഇല്ലാത്തതിനാല്‍ വിവരസാങ്കേതിക വിദ്യ അഭ്യസിക്കാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കായിട്ടില്ല. ചുറ്റുമതിലില്ലാത്തതിനാല്‍ കുട്ടികള്‍ ഇന്റര്‍ലെവല്‍ സമയത്ത് പലപ്പോഴും റോഡിലെത്തുകയാണ് ഇതിന് പുറമെയാണ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും. ഈ കാരണങ്ങള്‍കൊണ്ടെല്ലാം സമീപഭാവിയില്‍ ഈ വിദ്യാലയത്തില്‍ നി്ന്ന് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായ രീതിയില്‍ കൊഴിഞ്ഞുപോക്കിന് സാധ്യതയേറെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!