Section

malabari-logo-mobile

സര്‍വര്‍ തകരാര്‍: കാലിക്കറ്റ് സര്‍വ്വകലാശാല പ്രവര്‍ത്തനം സ്തംഭിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ്ങ് സംവിധാനവും ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായതോടെ

calicut universityതേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ്ങ് സംവിധാനവും ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായതോടെ  ഭരണവിഭാഗം പ്രവര്‍ത്തനം നിലച്ചു. നേരത്തെ നെറ്റ് വര്‍ക്കിങ്ങ് സംവിധാനത്തിന്റെ തകരാറ് മൂലം പരീക്ഷാഭവന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിന് പുറമെ ഇടിമിന്നലേറ്റ് പഞ്ചിങ്ങ് മിഷനുകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.

ഭരണവിഭാഗം പ്രവര്‍ത്തനം നിലച്ചതോടെ സര്‍വകലാശാലയുടെ ദൈന്യംദിന പ്രവര്‍ത്തനം ഏറെക്കുറെ സ്ഥംഭനാവസ്ഥയിലായിരിക്കുകയാണ്.

sameeksha-malabarinews

പരീക്ഷാഭവനിലെ തകരാറ് പരിഹരിക്കാന്‍ വിസി കണ്്‌ട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്ങിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും തകരാറ് പരിഹരിക്കാന്‍ കഴിയാഞ്ഞതോടെ  നൂറ് കണിക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്.തകരാര്‍ എ്ന്ന് പരിഹരിക്കാനാകുമെന്ന് ഒരുറപ്പും  നല്‍കാന്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്റ്റേറ്റര്‍ക്ക് കഴിയുന്നില്ല.

ഇതിനിടെ നെറ്റ് വര്‍ക്ക് അഡ്മിനിസ്റ്റേറ്റര്‍ വിഞ്ജാപനത്തില്‍ പറഞ്ഞ യോഗ്യതയില്ലാത്തയാളാണെന്നും വിസിയുടെ താത്പര്യപ്രകാരമണ് ഈ നിയമനമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!