Section

malabari-logo-mobile

അധ്യാപകന്‍ ചവിട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരെല്ലെന്ന് കോടതി

HIGHLIGHTS : മഞ്ചേരി: ടെക്‌സറ്റ് പുസ്തകവിവാദ സമരത്തിനിടെ ക്ലസറ്റര്‍ക്ലാസ്സിനെത്തിയ അധ്യാപകന്‍ ചവിട്ടേറ്റ് മരിച്ച കേസില്‍ പ്രതികളായ 17 ലീഗ് പ്രവര്‍ത്തകരെ കോടതി വ...

Untitled-1 copyമഞ്ചേരി: ടെക്‌സറ്റ് പുസ്തകവിവാദ സമരത്തിനിടെ ക്ലസറ്റര്‍ക്ലാസ്സിനെത്തിയ അധ്യാപകന്‍ ചവിട്ടേറ്റ് മരിച്ച കേസില്‍ പ്രതികളായ 17 ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു വാലില്ലപ്പുഴ എ എംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ട കേസിലാണ് മഞ്ചേരി അതിവേകകോടതി ജഡ്ജി  സുഭദ്രാമയുടെ ഈ വിധിന്യായം. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

2008 ജൂലൈ 18ന്ാണ് കേസിനാസ്പദമായ സംഭവം നടന്നത് പുളംകുന്നത്ത് അബ്ദല്‍ നാസര്‍, നാറാണത്ത് ഹംസ, കാലപിലാക്കല്‍ അബ്ദല്‍ സലീം, ചക്കുംകുന്ന് എറമ്പ്രചാലില്‍ ദേവര്‍തൊടി മുഹമ്മദ് ബഷീര്‍, കുഴിമണണ പണ്ടാരക്കണ്ടി സജീര്‍, പുളിംകുന്നത് അബ്ദുല്‍ ജലീല്‍ ഉരുപറളിക്കുന്ന് അബ്ലുല്‍ ലത്തീഫ് കിഴിശ്ശേരി നടുകണ്ടി ചെക്കുമുഹമ്മദ്, ചെമ്പ്രക്കാട്ടുര്‍ മഠത്തില്‍ മുഹമ്മദ്, കടങ്ങല്ലൂര്‍ കിഴക്കേയില്‍ ്അബൂബക്കര്‍ സിദ്ധീഖ്, തൃപ്പനച്ചി കണ്ണം തൊടിയില്‍ മന്‍സൂര്‍, കിഴിശ്ശേരി ഉരുണിക്കുളവന്‍ മുഹമ്മദ് കുട്ടി, നെച്ചപറമ്പ് കാരിക്കാടന്‍ പോയില്‍ മുഹമ്മദ്, ബഷീര്‍, കുഴിമണ്ണ മുള്ളന്‍ സുലൈമാന്‍. ആക്കപറമ്പ് മുത്തലിബ്, മേല്‍മുറി കെപി അലവിക്കുട്ടി, തവനുര്‍ എന്‍സി അഷറഫ് എന്നിവരായിരുന്നു പ്രതികള്‍

sameeksha-malabarinews

ഏഴാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ മതമില്ലാത്ത ജീവന്‍ എന്ന  പാഠം ഉള്‍പ്പെടുത്തിയതിനെതിരെ ജില്ലയില്‍ മുസ്ലീം ലീഗ് നടത്തിവന്ന സമരത്തിനിടെ  ക്ലസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ജയിംസ്അഗസറ്റിനെ സ്‌കൂളിന്റെ ഗെയിറ്റിന് പുറത്ത് വെച്ച് തടയുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടിച്ചുകൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. കേസിന്റെ വിചാരണക്കിടെ 22 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ കൂറുമാറ്റത്തിന് പിന്നില്‍ കനത്ത രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടായതായി ആക്ഷേപമുയര്‍ന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!