Section

malabari-logo-mobile

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആധുനികവത്കരണ പദ്ധതിക്ക് തുടക്കമായി

HIGHLIGHTS : Tanur railway station modernization project begins

താനൂര്‍: സമഗ്രവികസനത്തിനൊരുങ്ങി താനൂര്‍ റെയില്‍വേ സ്റ്റേഷന്‍. പ്രധാന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ പുതുക്കിപ്പണിയും. ടിക്കറ്റ് കൗണ്ടറുകളും റിസര്‍വേഷന്‍ കൗണ്ടറുകളും പ്രത്യേകം നിര്‍മ്മിക്കും. വിശ്രമമുറി, ശുദ്ധജല പ്ലാന്റ്, ആവശ്യമായ വെളിച്ച സംവിധാനങ്ങള്‍, പ്രവേശന കവാടം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

sameeksha-malabarinews

നിര്‍മാണപ്രവൃത്തി ഉദ്ഘാടനം വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിച്ചു. സ്റ്റേഷന്‍ സൂപ്രണ്ട് വില്‍സണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാംഗം ഇ കുമാരി അധ്യക്ഷത വഹിച്ചു. നഗരസഭാഗംങ്ങളായ പിടി അക്ബര്‍, രുക്മണി സുന്ദരന്‍, സുചിത്രാ സന്തോഷ്, ആരിഫ സലീം, റൂബി ഫൗസി, അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ വെള്ളൈദുരൈ, ജനചന്ദ്രന്‍ മാസ്റ്റര്‍, പിടി ഇല്യാസ്, ലാമിഹ് റഹ്മാന്‍, വടക്കയില്‍ ബാപ്പു, ഹംസു മേപ്പുറത്ത്, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥനായ സുര്‍ജിത്ത് നന്ദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!