മാരക മയക്കുമരുന്നായ എംഡി എം എയുമായി തിരൂരങ്ങാടി സ്വദേശികള്‍ ഉള്‍പ്പെടെ 5 യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍

മാനന്തവാടി:തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നായ എംഡിഎംഎയുമായി 5 യുവാക്കള്‍ പിടിയിലായി. 7 ഗ്രാം എംഡിഎംഎയാണ് ഇരില്‍ നിന്ന് കണ്ടെത്തിയത്.മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ ഷിബിന്‍.എ.കെ(വേങ്ങര കച്ചേരിപ്പടി), നിയാസ്.പി(തിരൂരങ്ങാടി ചുള്ളിപ്പാറ), അജ്മല്‍ എം(തിരൂരങ്ങാടി ചുള്ളിപ്പാറ),അജ്മല്‍ എ.കെ(തിരൂരങ്ങാടി ചുള്ളിപ്പാറ),തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ നാദിര്‍ഷ.എസ് എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ചിരുന്ന നമ്പര്‍ കെ എല്‍ 60-കെ 4142 ഇന്നോവയും കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പി. കെ, രാജേഷ് .വി, സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്.കെ.എം, സനൂപ്.വി, ഹാഷിം.കെ, വിജേഷ് കുമാര്‍, ഷിന്റോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 

Share news
error: Content is protected !!
Scroll to Top