Section

malabari-logo-mobile

ജസ്‌ന തിരോധാനക്കേസ്;അന്വേഷണം സിബിഐക്ക് വിട്ടു

HIGHLIGHTS : Jasna disappearance case: CBI leaves probe

കൊച്ചി: ജസ്‌ന തിരോധാനക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുളള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഡയറി ക്രൈംബ്രാഞ്ച് എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

sameeksha-malabarinews

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പളളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിസിനെ കാണാതാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!