താനൂരില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍


താനൂര്‍: താനൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മുകുന്ദന്‍(40)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ താമസിക്കുന്ന താനൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ പി വി എസ് തിയേറ്ററിലെ ജീവനക്കാരനാണ്. ഇരുപത് വര്‍ഷത്തോളമായി താനൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയാണ്.

Related Articles