Section

malabari-logo-mobile

നിയമവിരുദ്ധം;കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഇപ്പോഴും തൊഴിലുടമയുടെ കൈവശം

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലെടുക്കുന്ന 91 ശതമാനം ഗാര്‍ഹികത്തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമകളുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. 2015 ലെ ഗാ...

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലെടുക്കുന്ന 91 ശതമാനം ഗാര്‍ഹികത്തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമകളുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. 2015 ലെ ഗാര്‍ഹിക തൊഴിലാളി നിയപ്രകാരം പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. എന്നിരിക്കെയാണ് ഇക്കാര്യം തെളിയിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

അതെസമയം ഗാര്‍ഹികത്തൊഴിലാളി നിയമത്തിലുണ്ടാക്കിയിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലെ അറിവില്ലായിമയാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ നിയമകാര്യങ്ങളെ കുറിച്ച് 62 ശതമാനം തൊഴിലുടമകള്‍ക്കും 71 ശതമാനത്തോളം തൊഴിലാളികള്‍ക്കും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ 91.9 ശതമാനം തൊഴിലുടമകളും തങ്ങള്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന കാര്യം സമ്മതിക്കുന്നുണ്ട്. അഞ്ച് വര്‍ഷം തൊഴിലെടുത്ത് പിരിഞ്ഞുപോകുന്ന ഒരു തൊഴിലാളിക്ക് ഓരോ വര്‍ഷവും 15 ദിവസത്തെ ശമ്പളം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യം നല്‍കണമന്ന നിയമം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഇവിടെ നിഷേധിക്കപ്പെടുകയാണ്. ഇത്തരത്തിലുള്ള ആനുകൂല്യം ലഭിക്കുന്നത് 40 ശതമാനം തൊഴിലാളികള്‍ക്കുമാത്രമാണ്.

വ്യാജ ഒളിച്ചോട്ടപരാതികള്‍ ഇല്ലാതാക്കാനുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശസമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!