തിരൂരില്‍ കുടുംബം സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞു

തിരൂര്‍: തിരൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. തൃക്കണ്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.

താനാളൂരില്‍ നിന്ന് ആലത്തിയൂരിലേക്ക് പോവുകയായിരുന്ന കാറാണ് പാറശ്ശേരിക്ക് സമീപം വെച്ച് അപകടത്തില്‍പ്പെട്ടത്. ആലത്തിയൂര്‍ സ്വദേശി കുമ്മാട്ട് അബ്ദുള്‍ സമ്മദും കുടുംബവും സഞ്ചരിച്ച മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറിലുള്ളവരെ പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top