Section

malabari-logo-mobile

റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍;ആദ്യ റെക്കോര്‍ഡുമായി ഒടിയന്‍

HIGHLIGHTS : സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ചിത്രം ഒടിയന്‍ മലയാള സിനിമാചരിത്രത്തില്‍ പുതു ചരിത്രം കുറിച്ചിരിക്കുന്നു. റലീസ...

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ചിത്രം ഒടിയന്‍ മലയാള സിനിമാചരിത്രത്തില്‍ പുതു ചരിത്രം കുറിച്ചിരിക്കുന്നു. റലീസിന് മുന്‍പേ 100 കോടി നേടിയിരിക്കുകയാണ് ഒടിയന്‍. നൂറു കോടി രൂപയോളം ആണ് ഈ ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ്. ചിത്രത്തിന്റെ സംവിധായന്‍ ശ്രീകുമാര്‍ മേനോനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

എന്തിരന്‍ 2, ബാഹുബലി സീരിസ് എന്നിവയാണ് നേരത്തെ റിലീസിന് മുന്‍പേ നൂറ് കോടി സ്വന്തമാക്കിയ ചിത്രങ്ങള്‍. അക്കൂട്ടത്തിലേക്ക് ഒടിയന്‍ കടന്നു വന്നത് അണിയറ പ്രവര്‍ത്തകരെയും ഏറെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

50 കോടി രൂപയ്ക്ക് താഴെ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് ഒടിയന്‍. ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക പ്രഭ എന്ന കഥാപാത്രത്തെ അവതിരിപ്പിക്കുന്നത്. ഇന്നസെന്റ്, നെടുമുടി വേണു, പ്രകാശ് രാജ്, കൈലാഷ്, കെ പി എസി ലളിത, സന അല്‍ത്താഫ് തുടങ്ങി വന്‍താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!