ഖത്തറില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി രക്ഷയില്ല

ദോഹ: രാജ്യത്ത് പരിസ്ഥിതി സംരക്ഷണ നിയമം ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം രംഗത്ത്. പരിസ്ഥിതി മന്ത്രാലയം ശക്തമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടപ്പിലാക്കിയെങ്കിലും അവയെല്ലാം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

സംരക്ഷണ പ്രദേശങ്ങളിലൂടെ അനധികൃതമായ തരത്തില്‍ വാഹനം ഓടിക്കുക, ചെടികളും പുല്‍ത്തകിടികളും നശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയവ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.

നേരത്തെ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടന്നിട്ടില്ലെന്നാണ് അധികൃതര്‍ വിലയിരുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

Share news
error: Content is protected !!
Scroll to Top