ചരിത്രം കുറിച്ച് കോണ്‍ഗ്രസ്

റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കുറിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ബി ജെ പി കോട്ടയായിരുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിജയക്കൊടിപാറിപ്പിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച സംസ്ഥാനങ്ങളിലൊന്നു കൂടിയായിരുന്നു രമണ്‍ സിംഗിന്റെ ഛത്തീസ്ഗഡ്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമാകുമ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്ന വിജയമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രമണ്‍ സിംഗിന്റെ ജനപ്രീയതയില്‍ ഇത്തവണയും അധികാരം ഉറപ്പിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയും തകര്‍ന്നു.

Share news
error: Content is protected !!
Scroll to Top