Section

malabari-logo-mobile

കമല്‍ഹാസന് തിരിച്ചടി; തോല്‍വിക്ക് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് മൂന്ന് പേര്‍ കൂടി രാജി വെച്ചു

HIGHLIGHTS : Kamal Haasan suffers setback; Following the defeat, three more children resigned from makkal neethi Mayyam

ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിക്ക് പിന്നാലെ കമല്‍ഹാസന് വീണ്ടും തിരിച്ചടി. കമലിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ കൂടി രാജി വെച്ചു.

മുന്‍മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു അടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി പാര്‍ട്ടി നേരിട്ടതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

sameeksha-malabarinews

പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ അണികളോട് അഭിപ്രായങ്ങളും പ്രതികരണങ്ങളും ആരാഞ്ഞ് കമല്‍ മെയില്‍ അയച്ചിരുന്നു. കമല്‍ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത്.

മുകളിലുള്ള കുറച്ച് ഉപദേശകരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയുടെ ചക്രം തിരിക്കുന്നത് നല്ല രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് ഒരു ജനാധിപത്യവും തോന്നിയില്ലെന്നും മഹേന്ദ്രന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പിന് ശേഷം ഒരു മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് കഠിനാധ്വാനം ചെയ്തത്. അതുകൊണ്ടാണ് ഞാനും അദ്ദേഹത്തിനൊപ്പം നിന്നത്. പക്ഷെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ല,’ മഹേന്ദ്രന്‍ പറഞ്ഞു.

മഹേന്ദ്രന് പുറമെ, മറ്റു മുതിര്‍ന്ന നേതാക്കളായ എ. ജി മൗര്യ, സി. കെ കുമാരവേല്‍, ഉമാദേവി, എം. മുരുകാനന്ദന്‍ എന്നിവരും രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!