Section

malabari-logo-mobile

കേരളത്തിന്റെ മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

HIGHLIGHTS : Muslim League leader KM Hamsakunju has passed away

കൊച്ചി: കേരളത്തിന്റെ മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയില്‍ നടക്കും.

sameeksha-malabarinews

മുസ്‌ലിം ലീഗിന്റെ ടിക്കറ്റില്‍ 1982ല്‍ മട്ടാഞ്ചേരിയില്‍നിന്നു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഹംസക്കുഞ്ഞ് ഡപ്യൂട്ടി സ്പീക്കറായി. 1973 മുതല്‍ രണ്ടര വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!