Section

malabari-logo-mobile

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീട്ടാന്‍ സാധ്യത

HIGHLIGHTS : covid Possibility to extend restrictions in kerala

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം നീട്ടാന്‍ സാധ്യത. കോവിഡ് രോഗികള്‍ കൂടുന്ന എറണാകുളം, മലപ്പുറം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6150 ആയി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും. ലോക്ക്ഡൗണിന്റെ ഏഴാം ദിനമായ ഇന്നും എല്ലാ പ്രദേശങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

sameeksha-malabarinews

സംസ്ഥാനത്ത് ഇന്നലെ 39,955 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!