Section

malabari-logo-mobile

റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം

HIGHLIGHTS : Cyclone Remal kills two in Kolkata

ഗുവാഹത്തി: റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും,വീടിന് മുകളില്‍ മരം വീണ് വയോധികയുമാണ് മരിച്ചത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സതേണ്‍, ഈസ്റ്റേണ്‍ റെയില്‍വേയുടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. അതിശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ അസമിലെ പല ജില്ലകളും അതീവ ജാഗ്രതയിലാണ്.

sameeksha-malabarinews

ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉല്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത് നിര്‍ദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!