Section

malabari-logo-mobile

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം;കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

HIGHLIGHTS : Strict action should be taken against business establishments operating without license; Kerala Traders Industry Coordinating Committee

മണ്ണൂര്‍: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂര്‍വളവ് യൂണിറ്റ് ദ്വൈ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

തെരുവു കച്ചവടങ്ങളും സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് നടക്കുന്ന താല്‍ക്കാലിക വ്യാപാരങ്ങളും വന്‍ തുക ലോണെടുത്തും മറ്റും കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെണും യോഗം വിലയിരുത്തി .വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് കെ.ടി. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഉന്‍മേഷ് അനാമിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

sameeksha-malabarinews

ജില്ല സെക്രട്ടറി കെ.എം ഹനീഫ മുഖ്യാതിഥിയായി.ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഒ.പി. രാജന്‍, കെ.ബീരാന്‍, പി.എം. അജ്മല്‍, നൗഷീദ് അരീക്കാട്, ടി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!