Section

malabari-logo-mobile

തമിഴക വെട്രി കഴകം ; വിജയിയുടെ രാഷ്ട്രീയ എന്‍ട്രി

HIGHLIGHTS : Tamil Vetri Kazakam ; Actor Vijay's political entry

ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് . ഇക്കാര്യം ഊട്ടി ഉറപ്പിച്ച് പാര്‍ട്ടി പേര്‍ ആദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിപ്പേര്. വിജയ് രാഷ്ട്രിയത്തില്‍ എത്തുന്നുവെന്ന് ഉറപ്പിച്ചതോടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയിലും ചര്‍ച്ച വിജയ് തന്നെയാണ്.
വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ എതിര്‍ക്കുന്നവരും വരവേല്‍ക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

‘തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഞങ്ങള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കുന്നു. വരാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും തമിഴ്നാട്ടില്‍ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുകയെന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം,’ വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ലെന്നും ഇത് എന്റെ അഗാധമായ അഭിനിവേശമാണെന്നും അതില്‍ എന്നെത്തന്നെ പൂര്‍ണമായും അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!