Section

malabari-logo-mobile

ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; ജില്ലാകോടതി വിധിക്ക് സ്റ്റേയില്ല

HIGHLIGHTS : Allahabad High Court allows puja to continue at Jnanvapi mosque; There is no stay on the District Court judgment

അലഹബാദ് : ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്താമെന്ന് ഉത്തരവിട്ട് വാരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വിധിക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്ന ആവശ്യമാണ് നിരാകരിച്ചത്. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ഭേദഗതി വരുത്താനാവശ്യപ്പെട്ട ഹൈക്കോടതി പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് 6ന് വീണ്ടും പരിഗണിക്കും.

ജനുവരി 31നാണ് ഗ്യാന്‍വാപി പള്ളി ബേസ്മെന്റിലെ നാല് നിലവറകളില്‍ ഒന്നായ ‘വ്യാസ് ജി കാ തെഹ്ഖാനാ’യില്‍ (വ്യാസന്റെ നിലവറ) പൂജകള്‍ നടത്താന്‍ വാരാണസി ജില്ലാക്കോടതി അനുമതി നല്‍കിയത്. പൂജകള്‍ നടത്താന്‍ ഏഴ് ദിവസത്തിനുള്ളില്‍ ജില്ലാ അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിനുപിന്നാലെ മണിക്കൂറുകള്‍ക്കകം 1ന് തന്നെ സൗകര്യങ്ങള്‍ ഒരുക്കി ഹൈന്ദവ വിഭാ?ഗം പള്ളിയില്‍ ആരാധന നടത്തി. ഉത്തരവിനെതിരെ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി ഹര്‍ജി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ച ഇത്തരവിനെക്കൂടി ചോദ്യം ചെയ്തുകൊണ്ട് 6നകം ഹര്‍ജിയില്‍ ഭേദ?ഗതി വരുത്താനാണ് ഹൈക്കോടതി നിര്‍ദേശം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!