Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ ഡിഐജി ജീവനൊടുക്കി

HIGHLIGHTS : Tamil Nadu DIG commits suicide

തമിഴ്‌നാട്ടില്‍ ഡിഐജി ജീവനൊടുക്കി. കോയ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. വിജയകുമാര്‍ പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിജയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

sameeksha-malabarinews

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്താനായി അന്വേഷണം സംഘം ശ്രമിക്കുന്നതായാണ് വിവരം.തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വസതിയില്‍ വെച്ചാണ് ആത്മഹത്യ ചെയ്തതെന്ന് വിവരം.

ഈ വര്‍ഷം ജനുവരിയിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാറിനെ ഈ തസ്തികയിലേക്ക് മാറ്റിയത്. നേരത്തെ ചെന്നൈയിലായിരുന്നു ഇദേഹത്തെ നിയമിച്ചിരുന്നത്. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ തമിഴ്‌നാട്ടിലെ പല ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിജകുമാറിന്റെ മരണത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!