നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു;ഡ്രൈവറെ കാണാതായി

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണ് ഓട്ടോ ഡ്രൈവറെ കാണാതായി. ഓടയം സ്വദേശി ഫറൂഖ്(46)നെയാണ് കാണാതായത്.

ഇന്നെ രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. കുന്നിന് മുകളില്‍ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണുപോയത്. സംഭവം ഉണ്ടായപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഫാറൂറഖിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്. മഴയും കടല്‍ക്ഷോഭവും തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top