Section

malabari-logo-mobile

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു;ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്

HIGHLIGHTS : Applications are invited for various courses

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033009. https://app.srccc.in/register എന്ന ലിങ്ക് ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം.

sameeksha-malabarinews

കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https: //app.srccc.in/register എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ശനി,ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്‍ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെന്റര്‍ ആണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 9447808822, 99468011429.
സർട്ടിഫിക്കറ്റ് ഇൻ ഫിറ്റ്‌നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഫിറ്റ്‌നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം, ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികൾ എന്നിവയെ ആസ്പദമാക്കിയ പഠന വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കായികക്ഷമത ലക്ഷ്യം വെച്ച് ഫിറ്റ്‌നസ്സ് സെന്ററുകളിൽ എത്തുന്നവർക്ക് മികച്ച പരിശീലനം നൽകാനും ട്രെയിനർമാരാകാനും യോഗ്യരാക്കുന്ന ഈ ആറു മാസത്തെ കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സിന് നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ അംഗീകാരമുണ്ട്. ഉയർന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ജില്ലയിലെ പഠന കേന്ദ്രം: ലൈഫ് സ്‌റ്റൈൽ ജിം, തിരൂർ, മലപ്പുറം. ഫോൺ : 9847444462
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിന്റെ കീഴിൽ പൊന്നാനിയില്‍ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആരംഭിക്കുന്ന 15 ദിവസത്തെ ബേസിക് സർവ്വേ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ ജൂലൈ 18 ന് ആരംഭിക്കും. സയന്‍സ്, മാത്‍സ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 8139052527,0484 2701187, 9446326408 എന്നീ നമ്പറുകളില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9496940274, 9037115803 എന്നീ നമ്പറുകളില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയനവർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിന് (ഡി.എസ്.പി) അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci എന്ന പോർട്ടലിൽ വൺടൈം രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ജൂലൈ 15. ഫോൺ: 0483 2761565, 9895604408.
പ്രവേശനം ആരംഭിച്ചു
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് മങ്കട സെന്ററിന്റെ 2023-24 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. രണ്ട് വർഷമാണ് കോഴ്‌സിന്റെ കാലാവധി. താത്പര്യമുള്ളവർക്ക് ജൂലൈ 31വരെ www.polyadmission.org/gifd  എന്ന അഡ്മിഷൻ പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04933 227253.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!