Section

malabari-logo-mobile

സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു; കോഴിക്കോട് മികിച്ച കോര്‍പ്പറേഷന്‍: അവാര്‍ഡ് നേടി സുല്‍ത്താന്‍ ബത്തേരിയും, തിരൂരങ്ങാടിയും, മുളന്തുരുത്തിയും

HIGHLIGHTS : തിരുവനന്തപുരം; സ്ഥാനത്തെ 2020-21 ലെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവ...

തിരുവനന്തപുരം; സ്ഥാനത്തെ 2020-21 ലെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യന്‍കാളി പുരസ്‌കാരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു.

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരത്തിന്. രണ്ടാം സ്ഥാനം കൊല്ലം നേടി. മികച്ച കോര്‍പറേഷന്‍ കോഴിക്കോടാണ്. നഗരസഭയില്‍ സുല്‍ത്താന്‍ ബത്തേരി (വയനാട്) ഒന്നാമതും തിരൂരങ്ങാടി (മലപ്പുറം) രണ്ടാമതും ഇടംപിടിച്ചു.

sameeksha-malabarinews

ബ്ലോക്ക് പഞ്ചായത്തില്‍ പെരുമ്പടപ്പ് (മലപ്പുറം) ഒന്നാമതും മുഖത്തല (കൊല്ലം) രണ്ടാമതും ളാലം (കോട്ടയം) മൂന്നാമതുമെത്തി. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം മുളന്തുരുത്തി (എറണാകുളം) നേടി. എളവള്ളി (തൃശൂര്‍) രണ്ടാംസ്ഥാനവും മംഗലപുരം (തിരുവനന്തപുരം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനക്കാര്‍ക്ക് 25, രണ്ടാം സ്ഥാനക്കാര്‍ക്ക് 15, മൂന്നാമതെത്തിയവര്‍ക്ക് 10 ലക്ഷംവീതവും ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയപഞ്ചായത്തിന് 10 ലക്ഷവും രണ്ടാംസ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും ലഭിക്കും. സംസ്ഥാനതലത്തെയും തിരുവനന്തപുരം ജില്ലയിലെയും വിജയികള്‍ക്ക് ശനി പകല്‍ മൂന്നിന് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!