Section

malabari-logo-mobile

സ്‌പെഷ്യല്‍ ട്രെയിനിങ് സ്‌കൂളിന് സ്ഥലം അനുവദിച്ച് പരപ്പനങ്ങാടി നഗരസഭ

HIGHLIGHTS : parappanangadi municipality given land for special school

പരപ്പനങ്ങാടി; പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌പെഷ്യല്‍ ട്രെയിനിങ്് സ്‌കൂളിന് സ്ഥലം അനുവദിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലിലെ നഗരസഭ സ്‌പെഷ്യല്‍ സ്‌കൂളിന് സ്ഥലം കണ്ടെത്തിയത്.

ചെട്ടിപ്പടി ആനപ്പടിയിലെ ജി.എല്‍.പി.സ്‌കൂളിലാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ െ്രെടനിംഗ് സ്‌കൂളും, അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ട്രയിനിങ് കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നത്. ഈ കേന്ദ്രത്തിന്റെ സൗകര്യമില്ലയ്മയും, പണം അനുവദിച്ചിട്ടും ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകാത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും മലബാറിന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

sameeksha-malabarinews

ഈ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ വിദ്യഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലാ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.അടുത്ത ദിവസം തന്നെ എ ഇ.ഒ സ്‌പെഷ്യല്‍ െ്രെടനിംഗ് സെന്ററിന് സ്ഥലം ലഭ്യമാക്കണമെന്നാവശ്യപെട്ട് നഗരസഭക്ക് നിവേദനം നല്‍കിയിരുന്നു. ആ നിവേദനം പരിഗണിച്ചാണ് പ്രസ്തുത ഭൂമി സ്‌പെഷ്യല്‍ െ്രെടനിംഗ് സ്‌കൂളിന് കൈമാറാന്‍ നഗരസഭ യോഗം തീരുമാനിച്ചത്. ഐക്യകണ്‌ഠേനെയാണ് ഈ തീരുമാനം.

പികെ അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ 2013ലാണ് പരപ്പനങ്ങാടിയില്‍ സ്‌പെ്ഷ്യല്‍ സ്‌കൂള്‍ അനുവദിച്ചത്. സ്ഥലം വാങ്ങാന്‍ 40 ലക്ഷം രൂപയും, അതില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപുയം അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ സ്‌കൂള്‍ അധികൃതര്‍ ഭുമിക്കായി നഗരസഭയെ സമീപിക്കുകയോ ന
ടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ പരാതിയുമായി വിദ്യഭ്യാസമന്ത്രിയെ സമീപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!