
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ബിജെപി നേതാവ് ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് പ്രസിഡന്റായ എന്‍ജിഒയില്‍ പുതിയ ജോലി. ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയില്‍ സിഎസ് ആര്‍ ഡയറക്ടര്‍ ആയാണ് നിയമനം. 43000 രൂപയാണ് സ്വപ്നയുടെ മാസ ശമ്പളം.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ-ആദിവാസി മേഖലയിലാണ് എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ചന്ദ്രനഗര്‍ ആസ്ഥാനമാക്കിയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
ഈ മാസം 12 നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ നല്‍കിയത്. ചെറുകിട വായ്പാ-നിക്ഷേപ പദ്ധതികള്‍, ആദിവാസി ക്ഷേമം, ഭവന പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.




