Section

malabari-logo-mobile

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍; ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും

HIGHLIGHTS : Suspension of M Shivashankar; Today's cabinet meeting may consider

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടി എന്തുവേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാണ്.

ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘനാളത്തേക്ക് സസ്പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും, ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസില്‍ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

sameeksha-malabarinews

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുണ്ടെന്ന് ആരോപിച്ചതോടെയാണ് എം ശിവശങ്കറിന്റെ സസ്പെന്‍ഷന് വഴി തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയായിരുന്നു നടപടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!