മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര: മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. നിര്‍മാണ ചുമതലയേറ്റെടുത്ത കേരള റോഡ് ഫണ്ട് ബോര്‍ഡ്, കിഫ്ബി, നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരി കൃഷിഫാമിലെ നാല് കിലോമീറ്റര്‍ അകലെ തലപ്പാലി വരെ വാഹനത്തില്‍ സഞ്ചരിച്ച് സംഘം പരിശോധിച്ചു. മുണ്ടേരി ഫാം ഗേറ്റുമുതല്‍ വയനാട് അരുണപ്പുഴ വരെ 17 കിലോമീറ്റര്‍ ദൂരമുണ്ട്. നാല് കിലോമീറ്റര്‍ മുണ്ടേരി ഫാമും 13 കിലോമീറ്റര്‍ വനപ്രദേശവുമാണ്. 25 ഹെയര്‍പിന്‍ വളവ്, ചാലിയാര്‍പുഴ, പയ്യാനിപുഴ, അരുണപ്പുഴ എന്നിവയ്ക്ക് കുറുകെ മൂന്ന് പാലങ്ങളുമാണ് നിര്‍മിക്കേണ്ടത്. നാറ്റ്പാക് സംഘത്തിനാണ് സാധ്യതാ പഠനവും അലൈന്‍മെന്റും നിശ്ചയിക്കുന്ന ചുമതല. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരമാണ് പൊതുമരാമത്ത് വകുപ്പില്‍നിന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് വിഭാഗം നിര്‍മാണ ചുമതല ഏറ്റെടുത്തത്.

സംഘം കക്കാടംപൊയില്‍ റീച്ചിലെ വനപ്രദേശവും സന്ദര്‍ശിച്ചു. നോര്‍ത്ത് സിസിഎഫ് വിനോദ് കുമാര്‍, ഡിഎഫ്ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, പ്രവീണ്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് അശ്‌റഫ്, നിലമ്പൂര്‍ എഇ സി ടി മുഹ്‌സിന്‍, കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹംസ പിലാത്തോടന്‍, എ ഇ വിപിന്‍, പ്രൊജക്ട് എന്‍ജിനിയര്‍ സെമീര്‍, കിഫ്ബി പ്രതിനിധി രാജീവ്, നാറ്റ്പാക് സീനിയര്‍ സയ?ന്റിസ്റ്റ് സഞ്ജയ്, വിത്സണ്‍ എന്നിവര്‍ സംഘത്തിലുണ്ടായി.

 

 

Share news
error: Content is protected !!
Scroll to Top