Section

malabari-logo-mobile

അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

HIGHLIGHTS : Supreme Court allows dissidents to apply for IPS

അംഗപരിമിതര്‍ക്ക്ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. ഐപിഎസിന് പുറമോ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നല്‍കി.

അംഗപരിമിതര്‍ക്ക് പോലീസ് സേന വിഭാഗങ്ങളില്‍ നിലവില്‍ അപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

sameeksha-malabarinews

സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവര്‍ക്ക് ആണ് അപേക്ഷിക്കാന്‍ അനുമതി. സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍.ഏപ്രില്‍ ഒന്നിന് നാല് മണിവരെ ഡല്‍ഹിയിലെ യു പി എസ് സി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!