മറ്റുള്ളവന്റെ സങ്കടങ്ങള്‍ മനസിലാക്കി അവരുടെ കണ്ണീരൊപ്പുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം:വി.ഡി.സതീശന്‍

തിരൂരങ്ങാടി:മറ്റുള്ളവന്റെ സങ്കടങ്ങള്‍ മനസിലാക്കി അവരുടെ കണ്ണീരൊപ്പാന്‍ നമ്മള്‍ നടത്തുന്ന ശ്രമമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. തെന്നല മൂച്ചിതറയില്‍ എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ധനരായ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന രാജീവ് ഗാന്ധി സ്‌നേഹഭവനം താക്കോല്‍കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ തെന്നല അധ്യക്ഷത വഹിച്ചു. പൂക്കയില്‍ ഹംസ ഹാജി എടരിക്കോട്,പരപ്പന്‍ അബ്ദുറഹ്മാന്‍,അന്‍വര്‍ എടപ്പയില്‍ എന്നിവരെ ചടങ്ങില്‍ പ്രതിപക്ഷനേതാവ് ആദരിച്ചു.നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടത്തി. മൂച്ചിതറയില്‍ 1000 സ്‌ക്വയര്‍ഫീറ്റില്‍ 15 ലക്ഷം രൂപചെലവില്‍ നിര്‍മിച്ചവീടാണ് നിര്‍ധനകുടുംബത്തിന് കൈമാറിയത്.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി,ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി,ബുഷുറുദ്ധീന്‍ തടത്തില്‍,സുധീഷ് പള്ളിപുറത്ത്,ഖാദര്‍ പന്തക്കന്‍,അക്ബര്‍ വരിക്കോട്ടില്‍,ഷംസുദ്ധീന്‍ പൂക്കിപറമ്പ്,സൈതാലി ,സലാം തെന്നല,ജഹാന്‍ഷ മുണ്ടശ്ശേരി,റമീസ് ,റഫീഖ് ചോലയില്‍,കുഞ്ഞിമരക്കാര്‍,സി.കെ. എ റസാഖ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top