ബംഗളൂരു:ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മംഗനഹള്ളി സ്വദേശി ശിവരാജ്(55), മകള്‍ ചൈതന്യ(19) എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂട്ടറില്‍ വരവെ റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശിവരാജ് ബുധനാഴ്ച രാത്രിയും ചൈതന്യ വ്യാഴാഴ്ച പുലര്‍ച്ചെയും മരിച്ചു.
ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്ത് അച്ഛനും മകളും മടങ്ങിവരവെയാണ് അപകടം.
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ഓയില്‍ ചോര്‍ച്ച ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.




