Section

malabari-logo-mobile

കോഴിക്കോട് ഷഹീന്‍ബാഗ് സമരവേദിയിലേക്ക് ഐക്യദാര്‍ഡ്യവുമായി പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാരുടെ പദയാത്ര

HIGHLIGHTS : പരപ്പനങ്ങാടി:  പൗരത്വഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്ടെ ഷഹീന്‍ബാഗ് സമരമുഖത്തേക്ക് ഐക്യദാര്‍ഢ്യമുവായി

പരപ്പനങ്ങാടി:  പൗരത്വഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്ടെ ഷഹീന്‍ബാഗ് സമരമുഖത്തേക്ക് ഐക്യദാര്‍ഢ്യമുവായി പരപ്പനങ്ങാടി നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പദയാത്ര. പരപ്പനങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജമീലടീച്ചറുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കൗണ്‍സിലര്‍മാര്‍ കോഴിക്കോട്ടേക്ക് ഐക്യദാര്‍ഢ്യ പദയാത്ര നടത്തിയത്.
രാവിലെ ഏഴുമണിക്ക് പരപ്പനങ്ങാടി നഗരസഭാ പരിസരത്തുനിന്നും പദയാത്ര മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് പി എച്ച് എസ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമരത്തിന്റെ സന്ദേശം വിളിച്ചോതുന്ന പദയാത്രക്ക് നിരവധിയിടങ്ങളില്‍ സ്വീകരണം നല്‍കി. വനിത കൗണ്‍സിലര്‍മാരടക്കം പതിനേഴുപേരാണ് യാത്രയിലുണ്ടായിരുന്നത്.

ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന നൂറുകണക്കിന് സ്ത്രീകളോടുള്ള അനുഭാവം പ്രകടപ്പിക്കാന്‍ കൂടിയാണ് ഈ സമരമെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ പറഞ്ഞു. പുതിയൊരു സമരാനുഭവമാണ് ഈ യാത്ര തങ്ങള്‍ക്ക് നല്‍കിയതെന്നും ജമീല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു

sameeksha-malabarinews

ജാഥ രാത്രി എട്ടുമണിയോടെ കോഴിക്കോട് കടപ്പുറത്തെത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്, മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ പദയാത്രയെ അഭിവാദ്യം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!