Section

malabari-logo-mobile

പാമോയിലിന്‍ കേസ്; മുഖ്യമന്ത്രിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

HIGHLIGHTS : ദില്ലി: പാമോയിലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ വസ്തുത...

CM Oommen Chandyദില്ലി: പാമോയിലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരുമോ എന്ന് സംശയം പ്രകടിപ്പിച്ച സുപ്രീംകോടതി 3 മാസത്തിനകം ഹര്‍ജികള്‍ സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പാമോയിലിന്‍ കേസ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്.

കേസ് സംസ്ഥാന പോലീസോ, വിജിലന്‍സോ അനേ്വഷിച്ചാല്‍ വസ്തുതകള്‍ പുറത്ത് വരുന്നത് എങ്ങനെയെന്ന് സംശയം പ്രകടിപ്പിച്ച സുപ്രീംകോടതി സിബിഐ പോലെയുള്ള സ്വതന്ത്ര ഏജന്‍സികള്‍ അനേ്വഷണം നടത്തേണ്ടതല്ലേ എന്നും നിരീക്ഷിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ പിന്‍വലിക്കാനുള്ള നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തു. മുഖ്യമന്ത്രി കൂടി ഉള്‍പ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ പിന്‍വലിക്കുന്നത് മുഖ്യമന്ത്രിയുടെ ലാഭത്തിന് വേണ്ടി ആകില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു. കേസില്‍ 3 മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം കേസില്‍ ഇടപെടാമെന്നും സുപ്രിംകോടതി ഹര്‍ജിക്കാരനെ അറിയിച്ചു. പാമോയിലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിസഭായോഗമാണെന്നും എന്നാല്‍ ഈ തീരുമാനമെടുത്തത് ഏത് സാഹചര്യത്തിലാണെന്നും കോടതി ചോദിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!