പ്ലസ് ടുവില്‍ സര്‍ക്കാര്‍ വീണ്ടും തോറ്റു

Plus Twoകൊച്ചി: പ്ലസ്ടു കേസില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. പ്ലസ് ടു കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.

ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ അംഗീകരമില്ലാതെ അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിധി. സ്‌കൂളുകളുടെ യോഗ്യത പരിശോധിക്കാതെയാണ് പ്ലസ്ടു അനുവദിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പ്ലസ്ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയാണ് സീറ്റ് അനുവദിച്ചതെന്ന് എം ഇ എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപണം നടത്തിയിരുന്നു. ഇതോടെ പ്ലസ്ടു പ്രവേശനം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. ഹയര്‍സെക്കണ്ടറി ഡയറ്കറുടെ ശുപാര്‍ശകളെ മറികടന്ന് അനുവാദം നല്‍കിയ പ്ലസ്ടുകളില്‍ ഇത്തവണ പ്രവേശനം നടത്താനാവില്ല. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. എന്നാല്‍ ആ ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും കോടതി വിലയിരുത്തുന്നുണ്ട്.

മന്ത്രി സഭ ഉപസമിതി തയ്യാറാക്കിയ പട്ടികയിലെ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

Share news
error: Content is protected !!
Scroll to Top