മമ്മൂട്ടിയുടെ കൈപിടിച്ച് ദുല്‍ഖര്‍ തമിഴകത്തേക്ക്

Mammoottyമലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴകത്തേക്ക്. എന്നാല്‍ ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് എത്തുന്നത് മകനും സൂപ്പര്‍താരവുമായ ദുല്‍ഖറിന്റെ കൈപിടിച്ചാണ്. തമിഴിലെ പ്രമുഖ സംവിധായകനായ ലിങ്കു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരനായിട്ടായിരിക്കും മമ്മൂട്ടി വേഷമിടുക എന്നാണ് റിപ്പോര്‍ട്ട്.

ബാഗ്ലൂര്‍ ഡെയ്‌സിലെ ദുല്‍ഖറിന്റെ അഭിനയം കണ്ടിട്ടാണാത്രെ ലിങ്കു സ്വാമി ദുല്‍ഖറിനെ തമിഴിലേക്ക് ക്ഷണിച്ചിരിക്കുന്നതത്രെ. ആനന്ദം എന്ന ചിത്രത്തില്‍ ലിങ്കുസ്വാമിയും മമ്മൂട്ടിയും നേരത്തെ ഒന്നിച്ചിരുന്നു.

മമ്മൂട്ടിയെയും മകനെയും ഒരേ ഫ്രെയ്മില്‍ കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത.

Share news
error: Content is protected !!
Scroll to Top