കാടാമ്പുഴ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

images (2)തിരൂര്‍:കാടാമ്പുഴ ക്ഷേത്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉടന്‍ നടപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷേത്ര കുളങ്ങളുടെ നവീകരണത്തിന് 10 കോടി നല്‍കും. ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റ് തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. 1044 ക്ഷേത്രങ്ങള്‍ക്കായി 5.50 കോടി മലബാര്‍ ദേവസ്വം ബോര്‍ഡ് ധനസഹായമായി നല്‍കി. ഇതില്‍ 594 ക്ഷേത്രങ്ങള്‍ ബോര്‍ഡിന് കീഴിലുള്ളവയും 382 സ്വകാര്യ ക്ഷേത്രങ്ങളുമാണ്. ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ ആവശ്യമുള്ളവയും സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുമുള്ള ക്ഷേത്രങ്ങളാണ് തിരഞ്ഞെടുത്തത്. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ നടത്തിപ്പുകാരായ ക്ഷേത്രങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇത്തരത്തിലുള്ള 167 ക്ഷേത്രങ്ങള്‍ക്കായി 22.70 ലക്ഷവും വിതരണം ചെയ്തു.
കോഴിക്കോട് സാമൂതിരി രാജ കെ.സി ഉണ്ണി അനിയന്‍ രാജ ഭദ്രദീപം തെളിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷനര്‍ കെ. രവികുമാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ റ്റി.വി ചന്ദ്രമോഹന്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, വി. മധുസുദനന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top