കണ്ണൂര്‍: നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആര്‍എസ്എസ് ആഹ്വാനം ചെയ്തു. രാവിലെ 6മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തലശ്ശേരി കതിരൂരിനടുത്ത്് ഡയമണ്ട് മുക്കില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ എളന്തോട്ടത്തില്‍ മനോജി(43)ന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട മനോജ് മുന്‍ എംഎല്‍എ പി ജയരാജന്‍ വധശ്രമ കേസിലെ അഞ്ചാം പ്രതിയാണ്.
സ്ഥലത്ത് സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




