തിരു: കേരളത്തില്‍ നാളെ നടക്കാനിരിക്കുന്ന ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അക്രമം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ എസ് പി മാര്‍ക്കും നിര്‍ദേശം നല്‍കി.
ഇന്ന് കണ്ണൂരില്‍ തലശ്ശേരിക്കടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. ആര്‍എസ്എസ്സിന്റെ ജില്ല ശാരീരിക് ശിക്ഷന്‍ മനോജാണ് കൊല്ലപ്പെട്ടത്. കെലപാതകത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.




