HIGHLIGHTS : health benefits of sun flower seeds

സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ മനോഹരമായ കാഴ്ചയാണ്. മൈ
സൂര്‍ യാത്രക്കിടെ സൂര്യകാന്തിപ്പുക്കളുടെ പാടങ്ങളിലിറങ്ങി ഫോട്ടോയെടുക്കാത്തവര്‍ വളരെ കുറവ്. എന്നാല്‍ സൂര്യകാന്തി പൂവിന്റെ കാഴ്ച മാത്രമല്ല അതിന്റെ വിത്തിനും ഏറെ ഗുണങ്ങളുണ്ട്.
സൂര്യകാന്തി വിത്തുകളിലെ ആരോഗ്യകരമായ കൊഴുപ്പുകളും,ഫൈബറും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.ഇവയിലെ പ്രോട്ടീനും ഫൈബറും ചേര്‍ന്ന് ഒരു വ്യക്തിക്ക് കൂടുതല്‍ നേരം വയര്‍നിറഞ്ഞതായി തോന്നാനും അമിത ഭക്ഷണം ഒഴിവാക്കാനും, ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

സൂര്യകാന്തി വിത്തുകള്‍ ആവശ്യ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നു.
സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ, ഫിനോളിക് സംയുക്തങ്ങള്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു, ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
സൂര്യകാന്തി വിത്തുകളില്‍ മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്.